ജപ്പാൻ കടലിൽ ഉത്തരകൊറിയൻ ശക്‌തിപ്രകടനം; ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണം നടത്തി

By Staff Reporter, Malabar News
korea-north
ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉൻ
Ajwa Travels

ടോക്കിയോ: ജപ്പാൻ കടലിൽ ഉത്തരകൊറിയ രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ പരീക്ഷിച്ചുവെന്ന് യുഎസും ജപ്പാനും. യുഎസ് പ്രസിഡണ്ട് ജോ ബൈഡൽ അധികാരമേറ്റതിനു ശേഷം ഉത്തരകൊറിയയുടെ ആദ്യ ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണമാണിത്. ജപ്പാനും ദക്ഷിണ കൊറിയയും ഉത്തരകൊറിയയുടെ പരീക്ഷണത്തെ അപലപിച്ചു.

ചൊവ്വാഴ്‌ച രണ്ട് ബാലിസ്‌റ്റിക് ഇതര മിസൈലുകളുടെ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ നടപടി. യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയ പ്രകാരം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിൽനിന്ന് ഉത്തരകൊറിയയെ വിലക്കിയിരുന്നു.

അവശിഷ്‌ടങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജപ്പാൻ പറഞ്ഞു. അതേസമയം ജോ ബൈഡൻ ഇതുവരെ സംഭവത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല. ഉത്തരകൊറിയൻ പൗരന്‍ മുൻ ചോൽ മ്യുങിനെ മലേഷ്യയിൽനിന്ന് നാടുകടത്തിയതിന് ശേഷം യുഎസ് കസ്‌റ്റഡിയിലെടുത്തിരുന്നു. അതിന് ശേഷമാണ് പരീക്ഷണം എന്നത് ശ്രദ്ധേയമാണ്.

Read Also: ഇനി ഒന്നും മനപ്പാഠമാക്കേണ്ട; പുതിയ മൂല്യനിര്‍ണയ രീതിയുമായി സിബിഎസ്ഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE