സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം; നിരക്ക് കൂട്ടിയേക്കും- ഉന്നതതല യോഗം ഇന്ന്

ദിവസവും പത്ത് കോടി രൂപയുടെ വൈദ്യുതി സംസ്‌ഥാനം പുറത്തു നിന്ന് വാങ്ങുന്നുണ്ട്. ഇതിൽ സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

By Trainee Reporter, Malabar News
Power consumption in Kerala to an all time record

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്‌ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനവ് അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്കാണ് യോഗം.

ഡാമുകളിൽ വെള്ളമില്ലാത്ത സ്‌ഥിതിയാണ്‌. മഴയുടെ ലഭ്യതയും കുറഞ്ഞതോടെ നിരക്ക് കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. ദിവസവും പത്ത് കോടി രൂപയുടെ വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നുമുണ്ട്. ഇതിൽ സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടി വരും. എത്ര രൂപ കൊടുത്ത് വാങ്ങണമെന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകും. തുടർന്ന്, സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും വില കൂട്ടണോ എന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുക. ഓണത്തിന് മുൻപ് തന്നെ നിരക്ക് വർധനയുടെ പ്രഖ്യാപനം ഉണ്ടാവും.

Most Read| ഈ വർഷം അവസാനത്തോടെ അസമിൽ അഫ്‌സ്‌പ പിൻവലിക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE