ലക്ഷദ്വീപ് സന്ദർശനം; പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും

By Team Member, Malabar News
Praful Patel
പ്രഫുൽ പട്ടേൽ
Ajwa Travels

കവരത്തി : ഒരാഴ്‌ചത്തെ സന്ദർശനത്തിനായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും. നിലവിൽ കൊച്ചിയിലുള്ള പ്രഫുൽ പട്ടേൽ ഹെലികോപ്റ്റർ മാർഗമാണ് ലക്ഷദ്വീപിലെത്തുന്നത്. ഒരാഴ്‌ച നീളുന്ന സന്ദർശനത്തിൽ അദ്ദേഹം പുതിയ ഭരണ പരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും.

അതേസമയം പ്രഫുൽ പട്ടേലിനെതിരെ ദ്വീപിൽ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷയും ഒരുക്കിയിട്ടുണ്ട്. എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ ദ്വീപിലെത്താനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ ഇത് ഒഴിവാക്കുകയായിരുന്നു.

ഇന്നലെ ആയിരുന്നു പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ഔദ്യോഗിക തിരക്കുകൾ മൂലം ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം ഹൈദരാബാദിൽ നിന്നും കൊച്ചിയിൽ എത്തിയത്. തുടർന്ന് ലക്ഷദ്വീപ് സന്ദർശനം ഇന്നത്തേക്ക് നീട്ടുകയായിരുന്നു.

Read also : തമ്മിലടിയിൽ സിപിഎമ്മിന് കടുത്ത അതൃപ്‌തി; ഐഎൻഎല്ലിന്റെ മന്ത്രിസ്‌ഥാനം തിരിച്ചെടുത്തേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE