ഇന്ത്യ 2020ന് മുമ്പുള്ള കാലാവസ്‌ഥാ ലക്ഷ്യങ്ങള്‍ നേടിയതായി പ്രകാശ് ജാവദേക്കര്‍

By Staff Reporter, Malabar News
prakash javadekar_malabar news
പ്രകാശ് ജാവദേക്കർ
Ajwa Travels

ന്യൂഡെല്‍ഹി: 2020ന് മുമ്പുള്ള കാലാവസ്‌ഥാ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ഇന്ത്യ പ്രായോഗികമായി നേടിയെന്ന് കേന്ദ്ര പരിസ്‌ഥിതി, വനം, കാലാവസ്‌ഥ വ്യതിയാന വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അദ്ദേഹം പറഞ്ഞു. കാലാവസ്‌ഥ സംബന്ധിച്ച വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന ‘ഇന്ത്യ കാലാവസ്‌ഥ വ്യതിയാന വിജ്‌ഞാന പോര്‍ട്ടലി‘ന് മന്ത്രി തുടക്കമിട്ടു. വെര്‍ച്വല്‍ ഇവന്റിലൂടെയാണ് പോര്‍ട്ടലിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്.

2020ന് മുമ്പുള്ള ക്ളൈമറ്റ് ആക്ഷന്‍ ടാര്‍ഗെറ്റുകള്‍ ഇന്ത്യ പ്രായോഗികമായി നേടിയെന്ന് അറിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചരിത്രപരമായ ഉദ്വമനങ്ങള്‍ക്ക് ഇന്ത്യ ഉത്തരവാദിയല്ലെങ്കിലും, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് കാലാവസ്‌ഥാ പ്രവര്‍ത്തനത്തില്‍ ലോകത്തെ നയിക്കുന്നു’, ജാവദേക്കര്‍ ട്വീറ്റ് ചെയ്‌തു.

അതേസമയം വെബ് പോര്‍ട്ടല്‍ സിംഗിള്‍ പോയിന്റ് ഇന്‍ഫര്‍മേഷന്‍ റിസോഴ്സായിരിക്കുമെന്ന് ജാവദേക്കര്‍ പറഞ്ഞു. വിവിധ ലൈന്‍ മിനിസ്ട്രികള്‍ സ്വീകരിച്ച വ്യത്യസ്‌ത കാലാവസ്‌ഥ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും വിവരങ്ങള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കൂടാതെ കാലാവസ്‌ഥാ വ്യതിയാന പ്രശ്‍നങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ പ്രധാന നടപടികളെക്കുറിച്ചും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ അറിവ് പ്രചരിപ്പിക്കാന്‍ വിജ്‌ഞാന പോര്‍ട്ടല്‍ സഹായിക്കുമെന്ന് പരിസ്‌ഥിതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവന വ്യക്‌തമാക്കുന്നു.

ഇന്ത്യയുടെ കാലാവസ്‌ഥാ പ്രൊഫൈല്‍, ദേശീയ നയ ചട്ടക്കൂട്, രാജ്യത്തിന്റെ എന്‍ഡിസി ലക്ഷ്യങ്ങള്‍, അഡാപ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍, ലഘൂകരണ പ്രവര്‍ത്തനങ്ങള്‍, ഉഭയകക്ഷി, ബഹുരാഷ്‌ട്ര സഹകരണം, അന്താരാഷ്‌ട്ര കാലാവസ്‌ഥാ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരണങ്ങളും തുടങ്ങിയ എട്ട് പ്രധാന ഘടകങ്ങളാണ് വിജ്‌ഞാന പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read Also: പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ജമ്മു കശ്‌മീരില്‍ ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE