‘പ്രവാസി മുദ്ര’ എം മുകുന്ദനും ‘പ്രവാസി പ്രതിഭ’ ഇഎം അഷ്‌റഫിനും

By Central Desk, Malabar News
'Pravasi Mudra' to M Mukundan and 'Pravasi Prathibha' to EM Ashraf
Ajwa Travels

ജിദ്ദ: സൗദി മലയാളി സമാജം പുരസ്​കാരങ്ങളായ ‘പ്രവാസി മുദ്ര’ ‘പ്രവാസി പ്രതിഭ’ എന്നിവ പ്രഖ്യാപിച്ചു. പ്രശസ്‌ത നോവലിസ്‌റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്.

സിനിമ സംവിധായകൻ, തിരക്കഥാകൃത്ത് , ജീവചരിത്രകാരൻ , മാദ്ധ്യമപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ്​ തെളിയിച്ചതിനും പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌തതിനുമാണ് ഇഎം അഷ്‌റഫ് പ്രവാസി പ്രതിഭ പുരസ്‌കാരത്തിന് അർഹനായത്.

അരലക്ഷം രൂപയും പ്രശസ്‌തി പത്രവും ദമ്മാം ദാർഅശിഹ ഓഡിറ്റോറിയത്തിൽവെച്ച് നവംബർ 17ന് രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽകൊച്ചങ്ങാടി ചെയർമാനായുള്ള ജൂറി കമ്മിററിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Most Read: ക്‌ളാസ് മുറികളിലെ ഹിജാബ് അവകാശം ഭരണഘടനാപരം; ജസ്‌റ്റിസ്‌ സുധാന്‍ഷു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE