പിന്നോട്ടില്ല; കാര്‍ഷിക ബില്‍ കര്‍ഷകന്റെ ഐശ്വര്യം; മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി

By News Desk, Malabar News
Prime minister's man ki bath
Narendra Modi
Ajwa Travels

ന്യൂ ഡെല്‍ഹി: രാജ്യമെമ്പാടും ബഹുജന പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴും കാര്‍ഷിക ബില്ലിന്റെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കൃഷിയേയും കൃഷിക്കാരെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് നിയമ നിര്‍മാണം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് കര്‍ഷകരുടെ ജീവിതം ഐശ്വര്യ പൂര്‍ണമാക്കുമെന്നും അദ്ദേഹം തന്റെ പ്രതിവാര റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്തിലൂടെ വ്യക്തമാക്കി.

കൃഷിയില്‍ കൂടുതല്‍ ലാഭം ഉണ്ടാകണമെങ്കില്‍ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ ആവശ്യമാണ്. അതിനെ എതിര്‍ത്ത് നിന്നിട്ട് പ്രയോജനം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും അതിനാല്‍ ബില്ലുകളില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി തറപ്പിച്ച് പറഞ്ഞു. ‘വിളകള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കാന്‍ ഇപ്പോഴും അവര്‍ക്ക് സാധിക്കും. സാങ്കേതികവിദ്യ എത്രത്തോളം മാറ്റം കൊണ്ടുവന്നു എന്ന് കര്‍ഷകര്‍ എനിക്കയച്ച കത്തില്‍ നിന്ന് വ്യക്തമാണ്’-അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ ആളുകളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാല് വര്‍ഷം മുമ്പുണ്ടായ സര്‍ജിക്കല്‍ സ്‌ട്രൈക്കും അദ്ദേഹം ഓര്‍ത്തെടുത്തു. സൈന്യത്തിന്റെ ധീരതയെയും സാഹസികതയേയും പ്രശംസിക്കുകയും ചെയ്‌തു. എന്ത് വില കൊടുത്തും രാജ്യത്തിന്റെ അഭിമാനവും മഹത്വവും സംരക്ഷിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കോവിഡ് വ്യാപനം തടയാന്‍ എല്ലാവരും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE