തമിഴ് പഠിക്കാത്തതിൽ ദുഃഖം; മൻ കീ ബാത്തിൽ തന്റെ കുറവ് പറഞ്ഞ് മോദി

By Team Member, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെൽഹി : തമിഴ് പഠിക്കാൻ സാധിക്കാത്തതിലെ ദുഃഖം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്നും, അത് പഠിക്കാൻ സാധിക്കാതെ പോയത് വലിയ കുറവായി കരുതുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മൻ കീ ബാത്തിൽ ഹൈദരാബാദ് സ്വദേശിനിയായ അപർണ്ണയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയായും, പ്രധാനമന്ത്രിയായും ഇത്രയധികം കാലം പ്രവർത്തിച്ച താങ്കൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടില്ല എന്ന് തോന്നുന്നുണ്ടോ എന്നാണ് അദ്ദേഹത്തിനോട് അപർണ്ണ ചോദിച്ചത്. അപ്പോഴാണ് തമിഴ് ഭാഷയെ കുറിച്ചും അതിന്റെ മഹാത്‌മ്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞത്.

അടുത്ത ഏപ്രിൽ മാസത്തോടെ തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ തമിഴ് പരാമർശം ഉണ്ടായിരിക്കുന്നത്. ഇതിന് മുൻപും ചില വേദികളിൽ തമിഴ് ഭാഷയെ കുറിച്ച് പ്രധാമന്ത്രി പറഞ്ഞിരുന്നു. ഏപ്രിൽ 6ആം തീയതി നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പമാണ് ബിജെപി.

Read also : മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സുരക്ഷാ സേന; 18 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE