പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തും

By Staff Reporter, Malabar News
marpappa-prime-minister-narendra-modi
Ajwa Travels

ന്യൂഡെൽഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തും. വരുന്ന വെള്ളിയാഴ്‌ച വത്തിക്കാനില്‍ വെച്ചാണ് കൂടിക്കാഴ്‌ച. റോമില്‍ വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുൻപായാണ് കൂടിക്കാഴ്‌ച നടക്കുക. ഒക്‌ടോബര്‍ 30നാണ് മോദി ജി-20 യോഗത്തില്‍ പങ്കെടുക്കുക.

ഒക്‌ടോബര്‍ 28ന് മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. ഒക്‌ടോബര്‍ 30,31 തീയതികളിലായാണ് ജി-20 ഉച്ചകോടി നടക്കുക. ഇവിടെ നിന്നും സ്‍കോട്‍ലൻഡിലെ ​ഗ്ളാസ്‍കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബർ ഒന്നിന് ഇവിടെ കോപ്-26 ഉച്ചകോടിയിലും (യുണൈറ്റഡ് നേഷൻ ക്‌ളൈമറ്റ് ചേഞ്ച് കോൺഫറൻസ്) സംസാരിക്കും.

ഇതിന് അനുബന്ധമായി കാലാവസ്‌ഥാ മാറ്റം സംബന്ധിച്ച ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനൊപ്പം മോദി പങ്കെടുക്കും. അഫ്​ഗാനിലെ താലിബാൻ ഭരണം ആയിരിക്കും ജി-20യിലെ പ്രധാന ചർച്ചാ വിഷയം. ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ഉച്ചകോടിയിൽ ചർച്ചയായേക്കും.

Read Also: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE