പ്രധാന മന്ത്രിയുടെ ദീപാവലി ആഘോഷം സൈനികരോടൊപ്പം

By Syndicated , Malabar News
Prime Minister with indian army_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി ഇത്തവണയും സൈനികരുടെ കൂടെ ദീപാവലി ആഘോഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലോ ജെയ്സാല്‍മീറിലോ ആയിരിക്കും ആഘോഷമെന്നാണ് വിലയിരുത്തല്‍. ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് വേണ്ടി ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

2014ൽ പ്രധാനമന്ത്രി ആയതിന് ശേഷം സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്ന നരേന്ദ്ര മോദി ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ രജൗരിയിലും ഹാള്‍ ഓഫ് ഫേമിലുമാണ് നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയത്. പത്താന്‍കോട്ട് എയര്‍ബേസും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 2018ല്‍ കേദാര്‍നാഥ്, 2017-ഗുരേസ്, 2016ല്‍ ഹിമാചല്‍ പ്രദേശ്, 2015ല്‍ പഞ്ചാബ് അതിര്‍ത്തിയിലും ആയിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.

Read also: തിരിച്ചടിച്ച് ഇന്ത്യ; പാകിസ്‌ഥാന് കനത്ത നഷ്‌ടം; 8 സൈനികരെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE