ന്യൂഡെൽഹി: അതിർത്തിയിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്‌ഥാൻ സൈന്യത്തിന് ശക്‌തമായ തിരിച്ചടി നൽകി ഇന്ത്യ. വെടിവെപ്പിൽ 8 പാക് സൈനികർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്‌തു. കൊല്ലപ്പെട്ട പാക് സൈനികരിൽ എസ്എസ്‌ജി കമാൻഡോകളും ഉൾപ്പെട്ടതായി എൻഐഎ റിപ്പോർട്ടിൽ പറയുന്നു.
#WATCH | 7-8 Pakistan Army soldiers killed, 10-12 injured in the retaliatory firing by Indian Army in which a large number of Pakistan Army bunkers, fuel dumps, and launch pads have also been destroyed: Indian Army Sources pic.twitter.com/q3xoQ8F4tD
— ANI (@ANI) November 13, 2020
യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്‌ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. വെടിവെപ്പിൽ ഇന്ത്യൻ ബിഎസ്എഫ് ജവാൻ വീരമൃത്യു വരിക്കുകയും ഒരു ജവാന് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികരുടെ തിരിച്ചടി. ഇന്ത്യയുടെ വെടിവെപ്പിൽ 8 പാക് സൈനികർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
മിസൈൽ ആക്രമണത്തിലൂടെ നിയന്ത്രണ രേഖക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിൻ മുകളിലുള്ള ബങ്കറുകളും ഇന്ത്യൻ സൈന്യം തകർത്തു. പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകളും സൈന്യം തകർത്തിട്ടുണ്ട്. തീവ്രവാദ കേന്ദ്രങ്ങളും തകർത്തതായി സൈന്യം അവകാശപ്പെടുന്നു.
Also Read: പാകിസ്‌ഥാന്‍ ഷെല്ലാക്രമണം; 4 സൈനികര്‍ ഉള്‍പ്പടെ 7 പേര്‍ മരിച്ചു
അതേസമയം, ഉറി മുതൽ ഗുരസ് വരെയുള്ള ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്‌ഥാൻ സൈന്യം വെടിനിർത്തൽ ലംഘിച്ചതിൽ മൂന്ന് ഗ്രാമവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റ ഗ്രാമവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇന്ത്യൻ സേന അറിയിച്ചു.