കുറ്റവാളികളുടെ സംരക്ഷകരാണ് യു പി സര്‍ക്കാരെന്ന് പ്രിയങ്ക ഗാന്ധി

By Syndicated , Malabar News
Ajwa Travels

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ നടന്ന ആസിഡ് ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ യു പി ഭരിക്കുന്നതെന്ന് കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ആണെന്ന് പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പെണ്‍കുട്ടികളുടെ പിതാവിന്റെ പ്രതികരണവും പ്രിയങ്ക ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

‘സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയാണ് യോഗി സര്‍ക്കാര്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന യു പി സര്‍ക്കാരിന്റെ രാഷ്‌ട്രീയ നടപടികള്‍ സ്‍ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്‌തു.

യുപിയിലെ ഗോണ്ടാ നഗരത്തില്‍ മൂന്ന് ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. 8, 12, 17 വയസായ പെണ്‍കുട്ടികളുടെ മേല്‍ ആസിഡ് ഒഴിച്ചിട്ട് അക്രമികള്‍ കടന്നുകളഞ്ഞു. മൂത്തകുട്ടിക്ക് 35 ശതമാനവും രണ്ടാമത്തെ കുട്ടിക്ക് 25 ശതമാനവും ഇളയകുട്ടിക്ക് 5 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മൂന്ന് പേരും ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Read also: ചാണക ചിപ്പ് റേഡിയേഷന്‍ തടയും; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE