‘ഒരു പിടി മണ്ണും വിട്ടുതരില്ല’; കൊല്ലത്ത് വൻ പ്രതിഷേധം, കല്ലിടൽ തടഞ്ഞു

By News Desk, Malabar News
protest against k rail in kannur
Representational Image
Ajwa Travels

കൊല്ലം: തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് വാഹനം തടഞ്ഞത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങളും യുഡിഎഫ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

കെ റെയിൽ ഗോ ബാക്ക്, ഒരു പിടി മണ്ണും വിട്ട് തരില്ല തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടാണ് സമരക്കാർ രംഗത്തെത്തിയത്. കെ റെയിൽ കല്ല് കൊണ്ടുവന്ന വാഹനത്തിന്റെ മുകളിൽ കയറിയിരുന്നും നാട്ടുകാർ പ്രതിഷേധിച്ചു. കല്ലിടാൻ അധികൃതർ എത്തുന്നുണ്ടെന്ന് അറിഞ്ഞ് രാവിലെ തന്നെ ആളുകൾ ഇവിടെ സംഘടിച്ചിരുന്നു. പിന്നാലെയാണ് വാഹനം എത്തിയപ്പോൾ തടഞ്ഞത്.

ആത്‍മഹത്യ ഭീഷണി മുഴക്കിയും ആളുകൾ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറിലും തഴുത്തലയിൽ സിൽവർ ലൈനെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. സ്‌ഥലത്ത്‌ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ കല്ലിടാൻ സാധിക്കാത്തതിനാൽ തഴുത്തലയിൽ നിന്ന് മാറി ആറാട്ടുകുളം എന്ന സ്‌ഥലത്ത് സർവേ നടപടികൾ തുടങ്ങാനുള്ള ശ്രമത്തിലാണ് കെ റെയിൽ ഉദ്യോഗസ്‌ഥർ.

Most Read: 20 വർഷത്തോളം ഇംഗ്‌ളീഷ്‌ അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE