പാലക്കാട്: ഘടക കക്ഷികൾക്ക് കോൺഗ്രസിന്റെ സീറ്റുകൾ നൽകിയതിന് എതിരെ പ്രതിഷേധം നിലനിൽക്കുന്ന പാലക്കാട്ട് ഡിസിസി നേതൃത്വത്തിന് എതിരെ പ്രതിഷേധം. നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. നോട്ടുകെട്ടുകളുടെ എണ്ണത്തിന് അനുസരിച്ച് കോൺഗ്രസിനെ വിറ്റ് തുലച്ചുവെന്നും കച്ചവട ദല്ലാൾമാർ നാടിന്റെ ശാപമാണെന്നുമാണ് പോസ്റ്ററിലെ വിമർശനം.
ഡിസിസി നേതൃത്വത്തെ പുറത്താക്കണമെന്നും സേവ് കോൺഗ്രസിന്റെ പേരിൽ തയാറാക്കിയ പോസ്റ്ററുകളിലുണ്ട്. കോങ്ങാട്, നെൻമാറ മണ്ഡലങ്ങളാണ് കോൺഗ്രസിന് നഷ്ടമായത്. പ്രതിഷേധത്തെ തുടർന്ന് ജനതാദളിന് നൽകിയ മലമ്പുഴ സീറ്റ് കോൺഗ്രസിന് തിരികെ ലഭിച്ചിരുന്നു.
അതേസമയം, സ്ഥിതി ഗതികൾ വിലയിരുത്താൻ ഡിസിസി യോഗം വിളിച്ചിട്ടുണ്ട്. ഡിസിസി, ബ്ളോക്ക് ഭാരവാഹികളുടെ യോഗമാണ് നടക്കുക.
Also Read: കൊല്ലം സീറ്റിൽ ബിന്ദു കൃഷ്ണ തന്നെ; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്