ആളിക്കത്തി ജനരോക്ഷം; പുൽപ്പള്ളി പഞ്ചായത്തിൽ രണ്ടു ദിവസം നിരോധനാജ്‌ഞ

പോളിന്റെ കുടുംബത്തിന് നഷ്‌ടപരിഹാര തുകയായ പത്ത് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും.

By Trainee Reporter, Malabar News
local protest in pulppally
പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധം
Ajwa Travels

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വിലാപ യാത്രയായി പാക്കത്തെ വീട്ടിലെത്തിച്ചു. ജനങ്ങളുടെ പ്രതിഷേധം ശക്‌തമായതോടെ പോളിന്റെ കുടുംബത്തിന് നഷ്‌ടപരിഹാര തുകയായ പത്ത് ലക്ഷം രൂപ ഇന്ന് തന്നെ നൽകാമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചതോടെയാണ് മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തിറക്കാൻ നാട്ടുകാർ സമ്മതിച്ചത്. സംസ്‌കാരം ഇന്ന് നടക്കും.

അതേസമയം, വയനാട് എംപി രാഹുൽ ഗാന്ധി നാളെ സംഭവ സ്‌ഥലത്തെത്തും. ന്യായ് യാത്രക്ക് ഒരു ദിവസത്തെ അവധി നൽകിയാണ് രാഹുൽ നാളെ വയനാട്ടിലെത്തുക. ഇന്ന് വൈകിട്ട് അഞ്ചിന് അദ്ദേഹം വാരണാസിയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എത്തും. ജനങ്ങളുടെ പ്രതിഷേധത്തിൽ ആളിക്കത്തുകയാണ് വയനാട്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും പുൽപ്പള്ളി പഞ്ചായത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.

പുൽപ്പള്ളി ടൗണിൽ രാവിലെ മുതൽ നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായതോടെ പോലീസ് ലാത്തിവീശിയിരുന്നു. എംഎൽഎമാർക്കും പോലീസിനും നേരെ പ്രതിഷേധക്കാർ കസേരയും കുപ്പിയും എറിഞ്ഞതോടെയാണ് പോലീസ് ലാത്തിചാർജ് നടത്തിയത്. പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്‌റ്റാൻഡിൽ വെച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ട്രാഫിക് ജങ്ഷനിലും ബസ് സ്‌റ്റാൻഡിലുമായിരുന്നു പ്രതിഷേധം നടന്നത്.

വനംവകുപ്പിനെതിരെ കനത്ത പ്രതിഷേധമാണ് നടന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാർ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വെച്ചു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ നാട്ടുകാർ കെട്ടിയിട്ടും പ്രതിഷേധിച്ചു.

ഇന്നലെ രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ടു പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന നിലത്ത് വീണ പോളിന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. പോളിന്റെ വാരിയെല്ലുകൾ ഉൾപ്പടെ തകർന്നിരുന്നു. സമീപത്തു ജോലി ചെയ്‌തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവർ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു.

ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അടിയന്തിര ശസ്‌ത്രക്രിയ നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെയാണ് മരണം. മാനന്തവാടി പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്‌ചക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്. അജീഷിനെ കാട്ടാന ചവിട്ടിക്കൊന്ന സ്‌ഥലത്ത്‌ നിന്ന് ഏഴ് കിലോമീറ്റർ മാത്രമകലെയാണ് പോൾ ആക്രമണത്തിനിരയായ

Most Read| ‘തോട്ടപ്പിള്ളി ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ’; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE