‘തോട്ടപ്പിള്ളി ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ’; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ

പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടന്ന ഖനനം സിഎംആർഎല്ലിനെ സഹായിക്കാനായി മുഖ്യമന്ത്രി ആസൂത്രണം ചെയ്‌തതാണെന്നും, ഇതിനുള്ള പ്രതിഫലമായാണ് എക്‌സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങൾ നൽകിയിരുന്നതെന്നുമാണ് കുഴൽനാടന്റെ ആരോപണം.

By Trainee Reporter, Malabar News
Mathew Kuzhalnadan and cm
Ajwa Travels

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടന്ന ഖനനം സിഎംആർഎല്ലിനെ സഹായിക്കാനായി മുഖ്യമന്ത്രി ആസൂത്രണം ചെയ്‌തതാണെന്നും, ഇതിനുള്ള പ്രതിഫലമായാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങൾ നൽകിയിരുന്നതെന്നുമാണ് കുഴൽനാടന്റെ ആരോപണം.

2017 ഫെബ്രുവരി ആറിന് സിഎംആർഎല്ലിലെ ട്രേഡ് യൂണിയൻ സംഘടനകളുടെ പേരിൽ ലഭിച്ച പരാതിയിൽ നിന്നാണ് അഴിമതിയുടെ തുടക്കമെന്നാണ് മാത്യു കുഴൽനാടന്റെ വാദം. സിഎംആർഎൽ നിലനിൽപ്പിനായി പൊരുതുകയാണെന്നും എത്രയും വേഗം ഖനനം തുടങ്ങിയില്ലെങ്കിൽ കമ്പനി അടച്ചുപൂട്ടുമെന്നും ആയിരക്കണക്കിന് തൊഴിലാളികൾ വഴിയാധാരം ആകുമെന്നുമാണ് പാതിയിൽ പറഞ്ഞിരുന്നത്.

തുടർന്ന് മാർച്ച് എട്ടിന് പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഫയലിൽ കുറിച്ചെന്ന് കുഴൽനാടൻ പറയുന്നു. ഇതിന് പിന്നാലെയാണ് 2018 ഒക്ടോബർ 27ന് ജില്ലാ ദുരന്തനിവാരണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ആലപ്പുഴ ജില്ലാ കളക്‌ടർ ഇറക്കിയ ഉത്തരവിലാണ് തോട്ടപ്പിള്ളി പൊഴിമുഖത്ത് ഖനനം നടത്താൻ ഉത്തരവാകുന്നത്. ഇവിടെ ഖനനം ചെയ്യുന്ന മണലിന്റെ വില നിശ്‌ചയിക്കാൻ പൊതുമേഖലാ സ്‌ഥാപനങ്ങളെ തന്നെ ചുമതലപ്പെടുത്തിയെങ്കിലും ഇതിന്റെ മറുപടി ലഭിച്ചില്ല എന്ന പേരിൽ ഒരു ക്യൂബിക് മീറ്ററിന് 464 രൂപ എന്ന നിരക്കിൽ കരിമണൽ കടത്തുകയായിരുന്നു എന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.

ലക്ഷക്കണക്കിന് ടൺ മണലാണ് ഈ വിധത്തിൽ കടത്തിയത്. ഒരു ടിപ്പർ ലോറിയിൽ മണ്ണടിക്കണമെങ്കിൽ പോലും 4000-5000 രൂപ കൊടുക്കേണ്ടയിടത്താണ് കേവലം 1200 രൂപക്ക് ഒരു ലോഡ് കരിമണൽ കെഎംഎംഎല്ലിന് നൽകിയിരുന്നത്. ഇവിടെ നിന്ന് സിഎംആർഎല്ലും ഐആർഎല്ലും സംയുക്‌തമായി രൂപീകരിച്ച കമ്പനിക്ക് മറച്ചു വിൽക്കുകയായിരുന്നു. കോടികൾ കൊടുത്തതായി സിഎംആർഎല്ലിന്റെ പട്ടികയിൽ കാണുന്ന ‘പിവി’ പിണറായി വിജയനാണെന്നും കരിമണൽ നൽകിയതിന്റെ പ്രതിഫലമായിരുന്നു ഇതെന്നും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അതിനിടെ, എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണയുടെ കമ്പനി എക്‌സാലോജിക് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വീണാ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണം തീർത്തും നിയമപരമാണെന്നാണ് കോടതി വിധിയിൽ പറയുന്നത്. നിയമം പാലിച്ചു തന്നെയാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം സ്‌റ്റേ ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി.

Most Read| കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE