പാണ്ടിക്കാട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ. 12 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചെത്തിയാണ് പാണ്ടിക്കാട് പൂളമണ്ണ സ്വദേശിയായ ഹോമിയോ ഡോക്‌ടർ കെ സഫീർ ഇഖ്ബാൽ വോട്ട് രേഖപ്പെടുത്തിയത്.
നെല്ലിക്കുത്ത് സ്വകാര്യ ഹോമിയോ ക്ളിനിക്കിൽ ഡോക്‌ടറാണ് സഫീർ ഇഖ്ബാൽ. മഞ്ചേരി പുക്കൂത്ത് ജിഎൽപി സ്‌കൂളിലെ 41ആം നമ്പർ ബൂത്തിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തേണ്ടത്.
ക്‌ളിനിക്കിന് മുന്നിൽ കാറും ബൈക്കും ഉണ്ടായിരുന്നെങ്കിലും ഇന്ധന വിലവർധനക്കെതിരെ തന്റെ പ്രതിഷേധം രേഖപ്പെടുത്താൻ ഇതിലും ഉചിതമായ സമയമില്ലെന്നു മനസിലാക്കിയാണ് അദ്ദേഹം സൈക്കിളിൽ എത്തിയത്. സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്‌മയിലെ അംഗം കൂടിയാണ് സഫീർ.
Also Read: സംസ്‌ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടും; രമേശ് ചെന്നിത്തല