പിഎസ്‌സി റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന് കെ സുരേന്ദ്രൻ

By Trainee Reporter, Malabar News
K-Surendran
Ajwa Travels

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം ചേരണം. മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയാണെന്നും ഉദ്യോഗാർഥികളുടെ സമരം അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്‌തമായി നേരിടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ തള്ളി. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. സർക്കാരിന് എതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

നിയമ വിരുദ്ധമായി പ്രവർത്തിക്കാൻ സർക്കാർ തയാറാകണമെന്ന നിലക്കാണ് സമരങ്ങൾ നടക്കുന്നത്. പ്രതിപക്ഷം അക്രമ സമരങ്ങൾ സംഘടിപ്പിക്കുകയാണെന്നും എം വിജയരാഘവൻ പറഞ്ഞു.

Read also: ആറ്റുകാൽ പൊങ്കാല 27ന്; പൊതു സ്‌ഥലങ്ങളിൽ പൊങ്കാലയിടാൻ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE