ആറ്റുകാൽ പൊങ്കാല 27ന്; പൊതു സ്‌ഥലങ്ങളിൽ പൊങ്കാലയിടാൻ വിലക്ക്

By Team Member, Malabar News
aattukal ponkala
Representational image
Ajwa Travels

തിരുവനന്തപുരം : തലസ്‌ഥാന നഗരിയിൽ ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് വെള്ളിയാഴ്‌ച മുതൽ തുടക്കം. ഫെബ്രുവരി 27ആം തീയതിയാണ് പൊങ്കാല ചടങ്ങുകൾ നടക്കുന്നതെങ്കിലും, ഇത്തവണ കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും പൊങ്കാല ഇടുക. എന്നാൽ കർശന നിയന്ത്രണങ്ങളോടെ ഭക്‌തർക്ക്‌ ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി ഉണ്ടായിരിക്കും.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഭക്‌തർക്ക്‌ ക്ഷേത്രപരിസരത്തോ, പൊതുസ്‌ഥലങ്ങളിലോ പൊങ്കാല ഇടാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രം അധികൃതർ വ്യക്‌തമാക്കി. എന്നാൽ ആവശ്യമെങ്കിൽ ഭക്‌തജനങ്ങൾക്ക് വീടുകളിൽ പൊങ്കാല ഇടാമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : ആത്‌മനിർഭർ ഭാരത്; ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ആമസോൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE