ആത്‌മനിർഭർ ഭാരത്; ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ആമസോൺ

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ഇ കോമേഴ്‌സ് ഭീമനായ ആമസോൺ. ആത്‌മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാകും ആമസോൺ ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കുക. കേന്ദ്ര ഇലക്‌ട്രോണിക്‌ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഉപഭോക്‌താക്കളുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് ഇന്ത്യയിൽ തന്നെ ഡിവൈസ് നിർമിക്കാൻ തീരുമാനിച്ചതെന്ന് ആമസോൺ വക്‌താവ്‌ അറിയിച്ചു.

ഫോക്‌സ്‌കോണിന്റെ നിർമാണ പ്ളാന്റിലാകും ആമസോൺ ടിവി സ്ട്രീമിംഗ് ഡിവൈസ് നിർമിക്കുക. ഐഫോൺ നിർമിക്കുന്ന വിദേശ കമ്പനിയാണ് ഫോക്‌സ്‌കോൺ  ഈയിടെയാണ് കമ്പനി ഇന്ത്യയിൽ പ്ളാന്റ് തുറന്നത്. ചെന്നൈക്ക് പുറത്തുള്ള പ്ളാന്റിലാകും ഈ വർഷം അവസാനത്തോടെ നിർമാണം ആരംഭിക്കുകയെന്ന് കമ്പനി അറിയിച്ചു.

Read also: ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE