പിടി ഉഷ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്യും

By Staff Reporter, Malabar News
allegations against PT Usha
Ajwa Travels

ന്യൂഡെൽഹി: പിടി ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്‌ഞ നടക്കുക. സത്യപ്രതിജ്‌ഞ ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയ പിടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നാമനിര്‍ദേശം വഴിയാണ് പിടി ഉഷ രാജ്യസഭയിലേക്ക് എത്തുന്നത്.

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഷയെ അഭിനന്ദിച്ചിരുന്നു. ഉഷയുടെ കുടുംബവും ഇന്ന് സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ കാണാന്‍ പാര്‍ലമെന്റിലെത്തും. രണ്‍ദീപ് സിംഗ് സുര്‍ജേവാല, പി ചിദംബരം, കപില്‍ സിബല്‍, ആര്‍ ഗേള്‍ രാജന്‍, എസ് കല്യാണ്‍ സുന്ദരം, കെആര്‍എന്‍ രാജേഷ് കുമാര്‍, ജാവേദ് അലി ഖാന്‍, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ രാജ്യസഭാ അംഗങ്ങളാകും.

Read Also: ശ്രീലങ്കയിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്; കനത്ത സുരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE