വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനം പോകേണ്ടതില്ല; കർശന നിയന്ത്രണങ്ങൾ

By Trainee Reporter, Malabar News

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹം, ഗൃഹപ്രവേശം എന്നിവക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. വിവാഹ ചടങ്ങിൽ 50 പേർക്ക് മാത്രം പങ്കെടുക്കാം. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർക്ക് പ്രവേശനം.

റമദാൻ ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളിൽ 50 പേർക്ക് പ്രവേശനം അനുവദിക്കും. ചെറിയ പള്ളികളാണെങ്കിൽ ആളുകളുടെ എണ്ണം കുറക്കണം. ഇക്കാര്യത്തിൽ കളക്‌ടർമാർ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം.

മെയ് 2നും അടുത്തദിവസവും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ ഇന്ന് ചേർന്ന സർവകക്ഷിയോഗം ചർച്ച ചെയ്‌തു. ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന നിർദേശമാണ് യോഗത്തിൽ ഉയർന്നുവന്നത്. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുത്. ഉദ്യോഗസ്‌ഥർ, കൗണ്ടിങ് ഏജന്റുമാർ, മാദ്ധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമേ കേന്ദ്രത്തിൽ പ്രവേശനമുള്ളൂ. രണ്ടുതവണ കോവിഡ് വാക്‌സിൻ എടുത്തവർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് എടുത്തവർക്കും മാത്രമേ കേന്ദ്രത്തിൽ പ്രവേശിക്കാനാകൂ. ഉദ്യോഗസ്‌ഥർക്കും സർട്ടിഫിക്കറ്റ് ബാധകമാണ്.

വാരാന്ത്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസുകൾക്ക് മാത്രമേ ആ ദിവസങ്ങളിൽ അനുമതി ഉണ്ടാകുകയുള്ളു. സർക്കാർ, അർധ സർക്കാർ സ്‌ഥാപനങ്ങൾക്ക് അവധിയായിരിക്കും. എല്ലാ യോഗങ്ങളും ഓൺലൈനിൽ മാത്രമേ നടത്താവൂ. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് മാത്രം അനുമതി. അടിയന്തിര സർവീസുകൾ ദിവസവും പ്രവർത്തിക്കണം. ആൾക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Read also: കോവിഡ് വ്യാപനം; മെയ്​ മാസത്തിലെ പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ്​സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE