വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി; ഭീഷണിയായി മഴ

By Trainee Reporter, Malabar News
pooram fireworks
Representational Image

തൃശൂർ: വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി. വെടിക്കെട്ട് ഉച്ചക്ക് ഒന്നരയോടെ നടത്താനാണ് തീരുമാനം. അതിനിടെ പൂരനഗരിയിൽ വീണ്ടും മഴ ഭീഷണി ഉയർത്തുന്നുണ്ട്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് വെടിമരുന്നുകൾ ക്രമീകരിച്ചു. റവന്യൂ മന്ത്രി കെ രാജനും കളക്‌ടറും വെടിക്കെട്ട് പുരകൾ സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി.

അരമണിക്കൂർ കൂടി മഴ മാറി നിന്നാൽ വെടിമരുന്നിടാൻ സാധിക്കുമെന്നാണ് മന്ത്രി അറിയിക്കുന്നത്. ഇന്ന് തന്നെ വെടിക്കെട്ട് നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. വെടിക്കെട്ടിനായി എല്ലാം സജ്‌ജമാക്കിയതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു. വെടിക്കോപ്പുകൾ ഇനിയും സൂക്ഷിക്കുക പ്രയാസകരമാണെന്നാണ് അധികൃതർ അറിയിച്ചത്.

സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ഊർജിത ശ്രമം നടത്തുകയാണ്. സ്വരാജ് റൗണ്ടിൽ ഉൾപ്പടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും വെടിക്കെട്ടായതിനാൽ വർണക്കാഴ്‌ച ഉണ്ടാവില്ല. വൈകുന്നേരം കനത്ത മഴക്ക് സാധ്യത നിലനിൽക്കുന്നതിനാലാണ് ഉച്ചക്ക് വെടിക്കെട്ട് നടത്തുന്നത്.

Most Read: കെഎസ്ആർടിസി ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE