നിലമ്പൂരിൽ വിജയം സ്വന്തമാക്കി ഇടത് സ്‌ഥാനാർഥി പിവി അൻവർ

By Team Member, Malabar News
PV Anwar
Ajwa Travels

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ വിജയിച്ചു. 2,794 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്‌ഥാനാർഥി വിവി പ്രകാശിനെ പരാജയപ്പെടുത്തി പിവി അൻവർ വിജയം കൈവരിച്ചത്.

കഴിഞ്ഞ ദിവസമാണ് മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി വിവി പ്രകാശ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പല തവണ അദ്ദേഹം ലീഡ് നിലയിൽ മുന്നിൽ വന്നിരുന്നു. എന്നാൽ മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായതോടെ എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ വിജയം സ്വന്തമാക്കുകയായിരുന്നു.

നിരവധി വിവാദങ്ങളില്‍ ഉൾപ്പെട്ട എംഎല്‍എ കൂടിയാണ് പി വി അന്‍വര്‍. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.

Read also : ‘എന്റെ ജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം’; എംബി രാജേഷിന് ആശംസകളുമായി പിവി അന്‍വര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE