ഖത്തറില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച 10 പേര്‍ കൂടി അറസ്‌റ്റിലായി

By News Desk, Malabar News
MALABARNEWS-COVIDDUB
Representational Image
Ajwa Travels

ദോഹ: കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 10 പേരെ കൂടി ഖത്തറില്‍ അറസ്‌റ്റ് ചെയ്‌തു. ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

National News: ഡെല്‍ഹിയില്‍ തണുപ്പുകാലം ആരംഭിച്ചു; താപനില താഴേക്ക്

അറസ്‌റ്റിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പ്രദേശിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‌തു. പിടിയിലാവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇവരെ പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി. ക്വാറന്റീന്‍ ലംഘകര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഹോം ക്വാറന്റീന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനായി ആരോഗ്യ മന്ത്രാലയം നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE