ചോദ്യപേപ്പർ ആവർത്തനം വീണ്ടും; കണ്ണൂർ സർവകലാശാലയിലെ പരീക്ഷയിൽ വിവാദം

By News Desk, Malabar News
kannur-iniversty-board-studies
Ajwa Travels

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പറിൽ വീണ്ടും ആവർത്തനം ഉണ്ടായതായി ആരോപണം. ഏപ്രിൽ 21ന് നടന്ന മൂന്നാം സെമസ്‌റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറും ആവർത്തിച്ചതായാണ് പരാതി. ആൾഗേ ആൻഡ് ബ്രയോഫൈറ്റ്‌സ്‌ ചോദ്യപേപ്പറാണ് ആവർത്തിച്ചത്. 2020ൽ നടത്തിയ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ഈ വർഷവും ചോദിച്ചു.

ചോദ്യപേപ്പർ ആവർത്തനത്തെ തുടർന്ന് രണ്ട് പരീക്ഷകൾ കണ്ണൂർ സർവകലാശാല കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈക്കോളജി ബിരുദ പരീക്ഷകളാണ് റദ്ദാക്കിയത്. ഈ രണ്ട് പരീക്ഷകൾക്കും നൽകിയത് കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പറായിരുന്നു. പുതിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുമെന്നാണ് സർവകലാശാലയുടെ അറിയിപ്പ്.

സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ പരീക്ഷാ കൺട്രോളറോട് റിപ്പോർട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിസി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോട്ടണി പരീക്ഷയിലും ചോദ്യപേപ്പർ ആവർത്തനം ഉയർന്നത്.

Most Read: ജഹാംഗീർപുരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ എസ്‌എഫ്‌ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE