രാഹുലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു

By Desk Reporter, Malabar News
Rahul-Gandhi-At-Lucknow-airport

ലഖ്‌നൗ: കർഷകർക്ക് നേരെ ആക്രമണം ഉണ്ടായ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു. തന്നെ വിമാനത്താവളത്തിന് പുറത്തു കടക്കാൻ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ലഖിംപൂർ ഖേരി സന്ദർശിക്കാൻ രാഹുലിനും പ്രിയങ്കക്കും യുപി സർക്കാർ അനുമതി നൽകി മണിക്കൂറുകൾക്കുള്ളിലാണ് സംഭവം.

വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ രാഹുലിനെ സുരക്ഷാ ജീവനക്കാർ വളയുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. “എന്ത് തരം അനുമതിയാണ് എനിക്ക് യുപി സർക്കാർ അനുവദിച്ചിരിക്കുന്നത്? ഇവർ എന്നെ വിമാനത്താവളത്തിന് പുറത്തു കടക്കാൻ അനുവദിക്കുന്നില്ല,”- രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്‌ച ലഖിംപൂർ ഖേരിയിൽ നടന്ന ദാരുണ സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ട കർഷകരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്‌ച നടത്താനാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. സിആർപിസി സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്‌ഞ ജില്ലയിൽ നിലവിലുണ്ട്.

Most Read:  പ്രായശ്‌ചിത്തമായി തല മൊട്ടയടിച്ചു; ബിജെപി നേതാവ് പാർട്ടി വിട്ടു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE