ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കയ്യടക്കാൻ ചൈനക്ക് പ്രേരണയായത്?; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ

By Desk Reporter, Malabar News
Rahul Gandhi_2020 Aug 16
Ajwa Travels

ന്യൂഡൽഹി: ഇന്ത്യ – ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺ​ഗ്രസ് എം.പി രാഹുൽ ​ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശം. ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും എല്ലാവർക്കും വിശ്വാസമുണ്ട്. എന്നാൽ പ്രധാനമന്ത്രിക്ക് അതില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

“എല്ലാവർക്കും ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വാസമുണ്ട്, പ്രധാനമന്ത്രിക്കൊഴികെ. ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കയ്യടക്കാൻ ചൈനയെ പ്രേരിപ്പിച്ചത്. ആരുടെ കള്ളങ്ങളാണ് അവർക്ക് സുരക്ഷ ഉറപ്പാക്കുന്നത്”- രാഹുൽ ചോദിച്ചു.

ഗൽവാൻ അതിർത്തി പ്രശ്‌നത്തിന് പിന്നാലെ നിരവധി തവണ രാഹുൽ പ്രധാനമന്ത്രിയെ ചോദ്യം ചെയ്തിരുന്നു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ സത്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് രാഹുൽ ആരോപിച്ചിരുന്നു. ചൈനീസ് ആക്രമണത്തെക്കുറിച്ച് മോദി നുണ പറഞ്ഞുവെന്നും സൈനികരെ അപമാനിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു

ഇന്നലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ചൈനയുടെ പേര് പറയാതിരുന്ന മോദിക്കതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെയും പ്രതികരണം വരുന്നത്. അധികാരത്തിലിരിക്കുന്നവർ എന്തിനാണ് ചൈനയുടെ പേരു പറയാൻ ഭയക്കുന്നതെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ വ്യക്താവ് രൺദീപ് സിം​ഗ് സുർജ്ജേവാല ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE