തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി

By Staff Reporter, Malabar News
rahul gandhi-opposition party leaders
രാഹുൽ ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. ഈ മാസം 14ന് പൊങ്കല്‍ ദിനത്തില്‍ തമിഴ്നാട്ടില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തുടക്കമിടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഈ മാസം തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും. പൊങ്കല്‍ ദിനത്തില്‍ സംഘടിപ്പിച്ച ജല്ലിക്കാട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ ജനുവരി 14ന് അദ്ദേഹം സംസ്‌ഥാനത്തെത്തും. പിന്നീട് ജനുവരി 23, 24 തീയതികളില്‍ അദ്ദേഹം കോയമ്പത്തൂരും സന്ദര്‍ശിച്ചേക്കും; മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാള്‍ ഉള്‍പ്പടെ എല്ലാ സംസ്‌ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാവ് സന്ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴ്നാട്ടില്‍ 2021 ഏപ്രില്‍-മെയ് മാസങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തമിഴ്നാട്, പശ്‌ചിമ ബംഗാള്‍, കേരളം, അസം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവയുള്‍പ്പടെയുള്ള ഇടങ്ങളില്‍ ഈ വര്‍ഷം സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കും.

Read Also: ‘മാസ്‍റ്റര്‍’ സിനിമ രംഗങ്ങള്‍ ചോര്‍ത്തിയ ആളെ കണ്ടെത്തി; ചോര്‍ന്നത് വിതരണക്കാര്‍ക്കായി നടത്തിയ ഷോക്കിടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE