മന്‍മോഹന്‍ സിംഗിന് പിറന്നാള്‍ ആശംസിച്ച് രാഹുല്‍ ഗാന്ധി

By Syndicated , Malabar News
Manmohan singh_Malabar news
Manmohan singh
Ajwa Travels

ന്യൂ ഡെൽഹി: ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗിനെ പോലെ ഒരു പ്രധാന മന്ത്രിയുടെ കുറവ് ഇന്ത്യ ഇപ്പോള്‍ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമര്‍പ്പണം എല്ലാം നമുക്ക് എല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന് നല്ലൊരു വര്‍ഷം ആശംസിക്കുന്നുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

 

കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലും മന്‍മോഹന്‍ സിംഗിന് ആശംസ സന്ദേശമെത്തി. മഹത്വത്തിലേക്കുള്ള തന്റെ യാത്രയില്‍ കോടിക്കണക്കിന് ആളുകളെ അദ്ദേഹം ഒപ്പം കൂട്ടി.ലോക നേതാക്കളില്‍ മികച്ച ഒരാളാണ് മന്‍മോഹനെന്നും രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ദര്‍ശനം വിട്ടുവീഴ്‍ച യില്ലാത്തത് ആണെന്നും കോണ്‍ഗ്രസ്. തന്റെ ഉയര്‍ച്ചതാഴ്‍ചകളില്‍ നയിച്ച ഈ മകനോട് ഇന്ത്യ എക്കാലവും കടപ്പെട്ടിരിക്കുമെന്നും കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്.

 

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ്, ശശി തരൂര്‍ തുടങ്ങി 28000ത്തിലധികം ആള്‍ക്കാര്‍ മന്‍മോഹന്‍ സിങ്ങിന് ട്വിറ്ററില്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Read also: ലഹരിമരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE