രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി ഡെല്‍ഹി പിസിസി

By Staff Reporter, Malabar News
rahul gandhi
രാഹുല്‍ ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയെ വീണ്ടും ദേശീയ അധ്യക്ഷനാക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി ഡെല്‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി. പുതിയ പ്രസിഡണ്ടിനെ ജൂണിൽ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളിൽ ആണ് പ്രമേയം. പാര്‍ട്ടി നേതൃസ്‌ഥാനം എത്രയും വേഗം രാഹുലിനെ ഏല്‍പ്പിക്കണമെന്നാണ് ഡെല്‍ഹി പിസിസിയുടെ ആവശ്യം.

രാഹുൽ ഗാന്ധിയെ നേതൃസ്‌ഥാനത്തേക്ക് വീണ്ടും കൊണ്ടുവരണമെന്ന സമാന ആവശ്യവുമായി മറ്റ് നിരവധി സംസ്‌ഥാന ഘടകങ്ങളും രംഗത്ത് എത്തിയിരുന്നു.

അതേസമയം പശ്‌ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം പോലുള്ള നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാം എന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നേരത്തെ തീരുമാനിച്ചിരുന്നത്. പാര്‍ട്ടിയില്‍ നേതാക്കള്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ചേരിതിരിഞ്ഞ വേളയിലായിരുന്നു പ്രവര്‍ത്തക സമിതിയുടെ തീരുമാനം.

2019ലാണ് രാഹുല്‍ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ചത്. ലോക‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ആയിരുന്നു രാഹുലിന്റെ രാജി.

Read Also: കോവിഡ് വില്ലനായില്ല; സംസ്‌ഥാനത്ത് പോളിയോ വാക്‌സിനേഷന്‍ വൻ വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE