മഴയല്ല റോഡ് തകരാൻ കാരണം, അതിന് ഉദാഹരണമാണ് പാലക്കാട്-ഒറ്റപ്പാലം റോഡ്; ഹൈക്കോടതി

By Desk Reporter, Malabar News
actress assault Case
Ajwa Travels

കൊച്ചി: റോഡ് തകരാൻ കാരണം മഴയല്ലെന്ന് ഹൈക്കോടതി. മികച്ച രീതിയിൽ റോഡുകൾ പണിയാനാകും. പാലക്കാട്-ഒറ്റപ്പാലം റോഡ് ഇതിന് ഉദാഹരണമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവുമില്ല. ആ റോഡ് നിർമിച്ച മലേഷ്യൻ എഞ്ചിനീയർക്ക് ആത്‍മഹത്യ ചെയ്യേണ്ടി വന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

“മഴയാണ് റോഡുകൾ തകരാനുള്ള കാരണമെന്ന് പറയാനാകില്ല. നന്നായി റോഡുകൾ പണിയാൻ കഴിയില്ലെങ്കിൽ എന്തിനാണ് എഞ്ചിനീയർ? കിഴക്കമ്പലം-നെല്ലാട് റോഡ് അടിയന്തരമായി നന്നാക്കണം. റോഡ് പണിക്ക് നൂറു രൂപ നീക്കിവച്ചാൽ അതിന്റെ പകുതി എങ്കിലും ഉപയോഗിക്കണം. എഞ്ചിനീയർമാർ അറിയാതെ ഒരു അഴിമതിയും നടക്കില്ല,”- കോടതി പറഞ്ഞു.

ശരാശരി നിലവാരമുള്ള റോഡെങ്കിലും ജനങ്ങൾക്ക് കിട്ടണം. കുഴിയിൽ വീണു മരിക്കാതെ വീടെത്താൻ കഴിയണം. ആരുടെയോ വീഴ്‌ചകൾക്ക് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും കോടതി വിമർശിച്ചു.

Most Read:  കെ-റെയിൽ പദ്ധതി’; സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE