രാജസ്‌ഥാൻ മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു

By Syndicated , Malabar News
car-accident
Ajwa Travels

ജയ്‌സാൽമീർ: രാജസ്‌ഥാൻ ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ജയ്‌സാൽമീറിലേക്കുള്ള യാത്രാമധ്യേ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയെ മറികടക്കവേ ആയിരുന്നു അപകടം. കേരുവിന് 2 കിലോമീറ്റർ മുന്നിലുള്ള വളവിൽ മന്ത്രിയുടെ വാഹനം സിലിണ്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

പിൻ സീറ്റിൽ യാത്ര ചെയ്‌ത മന്ത്രി പരുക്കില്ലാതെ രക്ഷപ്പെട്ടു. എന്നാൽ ഗൺമാനും ഡ്രൈവർക്കും പരുക്കേറ്റു. ശനിയാഴ്‌ച രാവിലെ 7.30ഓടെയാണ് സംഭവം. സർക്കാർ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. വിവരമറിഞ്ഞെത്തിയ പോലീസ് മറ്റൊരു കാറിലാണ് മന്ത്രിയെ ജയ്‌സാൽമീറിലേക്ക് അയച്ചത്.

Read also: രാഹുൽ ​ഗാന്ധി പാർട്ടി അധ്യക്ഷനാവണം; ഗണപതി ഹോമവും പൂജയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE