രാകേഷ് അസ്‌താന ഡെൽഹി പോലീസ് കമ്മീഷണർ

By Syndicated , Malabar News
Rakesh Asthana
Ajwa Travels

ന്യൂഡെൽഹി: ബിഎസ്എഫ് ഡയറക്‌ടർ ജനറൽ രാകേഷ് അസ്‌താനയ്‌ക്ക് ഡെൽഹി പോലീസ് കമ്മീഷണറായി നിയമനം. വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ് പുതിയ നിയമനം. ഗുജറാത്ത് കേഡറിൽനിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനാണ് രാകേഷ് അസ്‌താന.

2019 ജനുവരിയിൽ സിബിഐ സ്‌പെഷ്യൽ ഡയക്‌ടറായിരിക്കേ അന്നത്തെ മേധാവി അലോക് വർമയുമായി കൊമ്പ് കോർത്തതിനെ തുടർന്ന് വർമയ്‌ക്കൊപ്പം സിബിഐയിൽ നിന്നു പുറത്തുപോയ അസ്‌താനയെ പിന്നീട് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഡയറക്‌ടർ ജനറലായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമുള്ള ഐപിഎസ് ഉദ്യോഗസ്‌ഥനാണ് രാകേഷ് അസ്‌താന.

Read also: ‘ഇത് അവസാന അവസരമാണ്’; കങ്കണയ്‌ക്ക് അന്ത്യശാസനം നൽകി കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE