സംസ്‌ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപി; ലോക്നാഥ് ബെഹ്റക്കെതിരെ ചെന്നിത്തല

By Staff Reporter, Malabar News
kerala image_malabar news
രമേശ് ചെന്നിത്തല
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും സര്‍ക്കാരിന് വേണ്ടി വഴിവിട്ട് പ്രവര്‍ത്തിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു. കേരള ആദിവാസി കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് ധര്‍ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിജിപി സര്‍ക്കാരിന് വേണ്ടി എന്ത് വിടുപണിയും ചെയ്യുമെന്ന് വ്യക്‌തമായതായി ചെന്നിത്തല പറഞ്ഞു. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപിയാണ് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നവര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ ഡിജിപി കൂട്ടു നില്‍ക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രധാന ആരോപണം.

അതേസമയം യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഡിജിപിക്കെതിരെ ഒരു കമ്മീഷനെ വെച്ച് അന്വേഷണം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

Read Also: ഉൽഘാടന ചടങ്ങിൽ വിളിച്ചുവരുത്തി അപമാനം; റൂറൽ എസ്‌പിക്കെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE