അതീവ ​ഗൗരവതരം, നാണം കെടാതെ ജലീൽ രാജിവെക്കണം; ചെന്നിത്തല

By Desk Reporter, Malabar News
Ramesh-chennithala_2020-Sep-17
Ajwa Travels

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം അതീവ ​ഗൗരവതരമാണെന്നും തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇനിയും നാണം കെടാതെ ജലീൽ രാജിവെക്കണം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്. പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. മുൻ എംഎൽഎ എഎം യൂസഫിന്റെ കാറിലാണ് ജലീൽ ഓഫീസിൽ എത്തിയത്. സ്വർണം അല്ലെങ്കിൽ ഏതെങ്കിലും ഹവാല ഇടപാടുകൾ മതഗ്രന്ഥത്തിന്റെ മറവിൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ മറ്റ് പ്രതികളെ എൻഫോഴ്‍സ്‍മെന്റ് ചോദ്യം ചെയ്‍തതിൽ മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

National News: മനസിലെ അഴുക്ക് നിങ്ങളിൽ തന്നെ അടക്കി വയ്‌ക്കൂ; കങ്കണക്കെതിരെ സ്വര ഭാസ്‌കർ 

കോൺസുൽ ജനറലാണ് മതഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ജലീലിനോട് ആവശ്യപ്പെട്ടത്. കോൺസുൽ ജനറൽ ഉൾപ്പെടെ ഉള്ളവർക്ക് കള്ളക്കടത്ത് ഇടപാടിൽ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. കഴിഞ്ഞദിവസം യുഎഇയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോൺസുലേറ്റിൽ പരിശോധന നടത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെയായിരുന്നു പരിശോധന. സാമ്പത്തിക ഇടപാടു രേഖകൾ ഉൾപ്പെടെ പരിശോധിച്ചെന്നാണു വിവരം. സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉന്നതതലസംഘം അടുത്ത മാസമെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE