തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ അതൃപ്തിയില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്റുമായി ചർച്ചകൾ നടക്കുകയാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾക്കെതിരെയാ പോസ്റ്റർ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിക്കാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. അതേസമയം ഡിസിസി അധ്യക്ഷൻമാരെ ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ നേതാക്കളെ അനുനയിപ്പിക്കാൻ നീക്കവുമായി ഹൈക്കമാൻഡ് രംഗത്തെത്തിയിരുന്നു.
National News: 9 വയസുകാരിയുടെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു