അസം തെരഞ്ഞെടുപ്പ്; രഞ്ജൻ ​ഗൊ​ഗോയ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും- തരുൺ ​​ഗൊ​ഗോയ്

By Desk Reporter, Malabar News
ranjan gogoi_2020 Aug 23
Ajwa Travels

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ തരുൺ ​​ഗൊ​ഗോയ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രഞ്ജൻ ​ഗൊ​ഗോയ് ആയിരിക്കുമെന്നാണ് തരുൺ ​ഗൊ​ഗോയ് പറയുന്നത്.

“ ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ രഞ്ജൻ ​​ഗൊ​ഗോയിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരി​ഗണിക്കുന്നതെന്നാണ് എന്റെ ഉറവിടങ്ങളിൽ നിന്നു കേൾക്കുന്നത്. അസമിലെ അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയർത്തിക്കാട്ടുമെന്ന് ഞാൻ സംശയിക്കുന്നു.”- ​ഗൊഗോയ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

“ഇതെല്ലാം രാഷ്ട്രീയത്തിന്റെ കാര്യമാണ്. അയോദ്ധ്യ രാമക്ഷേത്ര കേസ് വിധിന്യായത്തിൽ രഞ്ജൻ ​ഗൊ​ഗോയിയുടെ വിധിയിൽ ബി.ജെ.പി സന്തുഷ്ടരായിരുന്നു. പിന്നീട് രാജ്യസഭാ നാമനിർദ്ദേശം സ്വീകരിച്ച് പടിപടിയായി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം രാജ്യസഭാ അംഗത്വം നിരസിക്കാതിരുന്നത്? മനുഷ്യാവകാശ കമ്മീഷന്റെയോ മറ്റ് അവകാശ സംഘടനകളുടെയോ ചെയർമാനാകാൻ അദ്ദേഹത്തിന് എളുപ്പം കഴിയുമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ അഭിലാഷമുണ്ടായിരുന്നു, അതിനാലാണ് അദ്ദേഹം നാമനിർദ്ദേശം സ്വീകരിച്ചത് ”- തരുൺ ​ഗൊ​ഗോയ് ആരോപിച്ചു.

അസമിൽ കോൺ​ഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി താൻ ആയിരിക്കില്ലെന്നും തരുൺ ​ഗൊ​ഗോയ് വ്യക്തമാക്കി. ബി.ജെ.പിയെ അധികാരത്തിൽ നിന്നു പറിച്ചെറിയാൻ ബദ്രുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), ഇടത്- പ്രാദേശിക പാർട്ടികൾ എന്നിവരെ ഒപ്പം കൂട്ടി വിശാല സഖ്യം രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE