രഞ്‌ജിത്ത് കൊലക്കേസ്; ഒരാൾ പിടിയിലെന്ന് സൂചന

By Desk Reporter, Malabar News
Ranjith murder case; Two more are in custody
Ajwa Travels

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാൾ പിടിയിലെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ്‌ഡിപിഐ പ്രവർത്തകനെ ബംഗളൂരുവിൽ നിന്ന് പിടികൂടിയെന്നാണ് സൂചന. രഞ്‌ജിത്ത് കൊലക്കേസിൽ സംസ്‌ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ബൈക്കിലെത്തിയ 12 അംഗ സംഘത്തിൽ ഉൾപ്പെട്ട ആളാണ് കസ്‌റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പ്രതികളെ കണ്ടെത്താൻ ആകുമെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണസംഘം ഇതര സംസ്‌ഥാനങ്ങളിലെ എസ്‌ഡിപിഐ ശക്‌തികേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്.

അതേസമയം എസ്‌ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഏതാണ്ട് എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കസ്‌റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ്. ഷാൻ കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പേരുടെ അറസ്‌റ്റ് ഇന്നുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Most Read:  കെ-റെയിൽ ആവശ്യം; ആശങ്കകൾ ദുരീകരിക്കണമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE