റേഷൻ കട സപ്‌ളൈകോ ഏറ്റെടുക്കുന്ന നടപടി; നാളെ പ്രതിഷേധം

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിതരണ കേന്ദ്ര വ്യാപാരികൾ നാളെ കട അടച്ചിട്ട് പ്രതിഷേധിക്കും. തിരുവനന്തപുരത്ത് ലൈസൻസ് റദ്ദായ റേഷൻ കട സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ നേരിട്ട് നടത്താൻ തീരുമാനിച്ചിരുന്നു. ഈ കടയുടെ ഉൽഘാടനം നാളെ നടക്കാനിരിക്കെയാണ് വ്യാപാരികളുടെ പ്രതിഷേധം. ചില സംഘടനകൾ രാവിലെയും മറ്റു സംഘടനകൾ ഉച്ചക്ക് ശേഷവുമാണ് കടകൾ അടച്ചിടുക.

റേഷൻ കടകൾ സപ്‌ളൈകോ ഏറ്റെടുക്കാനുള്ള തീരുമാനം പിൻവലിക്കുക, അല്ലെങ്കിൽ റേഷൻ ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, സംഘടന നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ നടപ്പിലാക്കുക, റേഷൻ വാതിൽപ്പടി വിതരണത്തിൽ സിവിൽ സപ്‌ളൈസ്, സപ്‌ളൈകോ ഉദ്യോഗസ്‌ഥരുടെ വീഴ്ചകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ കടകൾ അടച്ച് പ്രതിഷേധിക്കുന്നത്.

കേരള റേഷൻ എംപ്ളോയീസ് യൂണിയൻ, ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ, കേരള സ്‌റ്റേറ്റ് റീട്ടൈയിൽ അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

Read also: ലൈഫ് മിഷന്‍ കേസ്; മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE