‘വോട്ട് കിട്ടാൻ ബിജെപിക്കാരെ നേരിട്ട് കാണാൻ തയ്യാർ’; പിഎംഎ സലാമിന്റെ ശബ്‌ദരേഖ പുറത്ത്

By Desk Reporter, Malabar News
'Ready to meet BJP in person to get votes'; PMA Salam's audio recording released

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാൻ ബിജെപിക്കാരെ നേരിട്ട് കാണാൻ തയ്യാറാണെന്ന് പറയുന്ന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ശബ്‌ദരേഖ പുറത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുള്ള ശബ്‌ദരേഖയാണിത്.

വോട്ട് നേടി സ്‌ഥാനാർഥിയെ വിജയിപ്പിക്കുക എന്നതാണ് പ്രധാനം. ഇതിനായി ബിജെപിക്കാര്‍ വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെ നേരിട്ടുപോയി കാണാന്‍ ഒരുക്കമാണെന്ന് ശബ്‌ദരേഖയില്‍ സലാം പറയുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഒരു പ്രാദേശിക നേതാവുമായി സംസാരിക്കുമ്പോഴാണ് സലാം ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്.

സംസ്‌ഥാനത്ത് കോ-ലീ-ബി സഖ്യമുണ്ടെന്ന ആരോപണം സിപിഎം നേരത്തെ നിരവധി തവണ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലീഗിനെ കൂടുതല്‍ പ്രതിരോധത്തിൽ ആക്കുന്നതാണ് പുറത്തുവന്ന ശബ്‌ദരേഖ. അതിനാല്‍ പുതിയ വിവാദങ്ങളില്‍ ലീഗ് സംസ്‌ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരും.

Most Read:  ടിപിആർ 35 ശതമാനം; തിരുവനന്തപുരം സിഇടി കോളേജും കോവിഡ് ക്ളസ്‌റ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE