ടിപിആർ 35 ശതമാനം; തിരുവനന്തപുരം സിഇടി കോളേജും കോവിഡ് ക്ളസ്‌റ്റർ

By Team Member, Malabar News
College Of Engineering Thiruvananthapuram Is Also Covid Cluster

തിരുവനന്തപുരം: ജില്ലയിലെ സിഇടി എഞ്ചിനിയറിങ് കോളേജ് കോവിഡ് ക്ളസ്‌റ്ററായി. കഴിഞ്ഞ ഒരാഴ്‌ചക്കിടെ കോളേജിലെ 393 വിദ്യാർഥികൾക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ 2 വകുപ്പ് തലവൻമാർ അടക്കമുള്ള അധ്യാപകർക്കും രോഗബാധ ഉണ്ടായി. 35 ശതമാനമാണ് കോളേജിയിലെ നിലവിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടായതോടെ കോളേജ് നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഓഫ്‌ലൈൻ ക്‌ളാസുകൾ ഒഴിവാക്കി ഓൺലൈൻ ക്‌ളാസുകളാണ് നിലവിൽ നടക്കുന്നത്. എന്നാൽ ഇതിനിടയിലും കോളേജിൽ പരീക്ഷകൾ നടക്കുന്നുണ്ട്. അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും രോഗബാധ ഉണ്ടായതിനാൽ പരീക്ഷ നടത്തിപ്പ് ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിൽ രണ്ടാഴ്‌ചത്തേക്കെങ്കിലും പരീക്ഷ മാറ്റിവെക്കണമെന്ന അപേക്ഷ സര്‍വകലാശാലയില്‍ നല്‍കി.

പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് സർവകലാശാലയാണ്. വിദ്യാർഥികളും പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. വലിയ തോതിലുള്ള വ്യാപനമുണ്ടായ പശ്‌ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കുമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പ്രതീക്ഷിക്കുന്നത്. കൂടാതെ ജില്ലയിൽ ഇതുവരെ 12 കോളേജുകളിലാണ് കോവിഡ് ക്ളസ്‌റ്റർ രൂപപ്പെട്ടിട്ടുള്ളത്.

Read also: രാജ്യത്ത് കോവിഡ് രൂക്ഷം; മാസ്‌ക് ധരിക്കാതെ കർണാടക മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE