എംഎൽഎമാർക്ക് വേണ്ടെങ്കിൽ രാജി വെക്കും; ഉദ്ധവ് താക്കറെ

By Desk Reporter, Malabar News
MLAs will resign if they do not want to; Uddhav Thackeray

മുംബൈ: എംഎൽഎമാർക്ക് വേണ്ടെങ്കിൽ രാജിവെക്കാൻ തയ്യാറാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. “ഞാൻ മുഖ്യമന്ത്രിയായി തുടരുന്നതിൽ ഏതെങ്കിലും എംഎൽഎക്ക് താൽപര്യക്കുറവ് ഉണ്ടെങ്കിൽ, എന്റെ എല്ലാ സാധനങ്ങളും വെർഷ ബംഗ്ളാവിൽ (മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി) നിന്ന് മാതോശ്രീയിലേക്ക് കൊണ്ടുപോകാൻ ഞാൻ തയ്യാറാണ്,”- ഉദ്ധവ് താക്കറെ പറഞ്ഞു.

“നിങ്ങൾ (എം‌എൽ‌എമാർ) പറഞ്ഞാൽ, ഞാൻ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയാൻ തയ്യാറാണ്, ഇത് എണ്ണത്തിലല്ല, എത്ര പേർ എന്നെ എതിർക്കുന്നു എന്നതിനെക്കുറിച്ചാണ്. ഒരാളോ ഒരു എം‌എൽ‌എയോ പോലും എനിക്ക് എതിരാണെങ്കിൽ ഞാൻ പോകും. ഒരു എംഎൽഎ ആണെങ്കിലും എനിക്ക് എതിരാണ് എങ്കിൽ അത് തന്നെ സംബന്ധിച്ച് വളരെ ലജ്ജാകരമാണ്,”- അദ്ദേഹം പറഞ്ഞു.

കോൺഗ്രസോ എൻസിപിയോ പറഞ്ഞിരുന്നെങ്കിൽ ഞാൻ മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന് ഒഴിയേണ്ടിവന്നേനെ, പക്ഷെ ഇവിടെ സ്‌ഥിതി വ്യത്യസ്‌തമാണ്, കോൺഗ്രസ് നേതാവ് കമൽ നാഥും പറഞ്ഞു ഞാൻ മുഖ്യമന്ത്രി സ്‌ഥാനത്ത് ഉണ്ടാവണം എന്ന്. എന്നാൽ എന്റെ എംഎൽഎമാർക്ക് എന്നെ വേണ്ട. ഞാൻ എന്ത് പറയാനാണ്,”- ഉദ്ധവ് പറഞ്ഞു.

Most Read:  വിജയ് ബാബുവിന്റെ ജാമ്യം; സർക്കാർ സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE