ഓൺലൈൻ മാദ്ധ്യമങ്ങളുടെ നിയന്ത്രണം; നിയമപരമായി പോരാടണം; സർക്കാരിനെതിരെ മുരളി ഗോപി

By News Desk, Malabar News
Regulation of online media; Must fight legally; Murali Gopi against the government
Murali Gopi
Ajwa Travels

തിരുവനന്തപുരം: രാജ്യത്ത് ഒടിടി പ്ളാറ്റ്‌ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നടനും സംവിധായകനുമായ മുരളി ഗോപി. സർഗാത്‌മകതയെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്‌ട്രീയ അജണ്ട, പ്രത്യയ ശാസ്‌ത്ര പ്രചരണം എന്നിവയിൽ നിന്ന് സൃഷ്‌ടിപരമായ ഉള്ളടക്കങ്ങളെ സംരക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യത്തിലും പരമപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതൊരു ക്രിയേറ്റീവ് പ്ളാറ്റ്‌ഫോമിലും കലാപ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തടയേണ്ടതാണ്. ആവശ്യമെങ്കിൽ ഇതിനായി നിയമ പോരാട്ടം നടത്തണമെന്നും മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

Saving creative content from Governmental curbs, political agenda and ideological propaganda, is paramount to any…

Posted by Murali Gopy on Tuesday, 10 November 2020

ഇന്ത്യയിൽ ഒടിടി പ്ളാറ്റ്‌ഫോമുകളും ന്യൂസ് പോർട്ടലുകളും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്‍ഞാപനം പുറത്തിറക്കിയിരുന്നു. പ്രസിഡണ്ട് റാം നാഥ്‌ കോവിന്ദ് തിങ്കളാഴ്‌ച വിജ്‍ഞാപനത്തിൽ ഒപ്പ് വെച്ചതോടെ കേന്ദ്ര സർക്കാർ ചട്ടങ്ങൾ ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾക്കും ബാധകമാകും. ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്ക് പുറമെ‌ നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം തുടങ്ങിയ പ്ളാറ്റ്‌ഫോമുകൾക്കും ഷോപ്പിങ് സൈറ്റുകൾക്കും നിയന്ത്രണം കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. ഇതിലൂടെ സംപ്രേഷണം ചെയ്യുന്ന സിനിമകൾക്കും പരിപാടികൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read: ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് ഇനി നിയന്ത്രണം; വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കി

ഒടിടി പ്ളാറ്റ്‌ഫോമുകൾ നിയന്ത്രിക്കാൻ സ്വതന്ത്ര ബോഡി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജി സുപ്രീം കോടതിയിലെത്തിയിരുന്നു. ഹരജിയിൽ കേന്ദ്രസർക്കാരിനും വാർത്താവിനിമയ മന്ത്രാലയത്തിനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷനും കോടതി നോട്ടീസ് അയച്ചിരുന്നു. നിലവിൽ ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്ര ബോഡികളോ നിയമമോ നിലവിലില്ലെന്നും ഇത് ആവശ്യമാണെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ നിലപാട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ നിയന്ത്രണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE