മുരളി ഗോപിയുടെ ‘കനകരാജ്യം’ സെക്കന്റ് ലുക്ക്‌ പോസ്‌റ്റർ പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
kanaka rajyam movie
Ajwa Travels

ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കനകരാജ്യം’ എന്ന കുടുംബ ചിത്രം അതിന്റെ ഔദ്യോഗിക സെക്കൻഡ്‌ലൂക് പോസ്‌റ്റർ പുറത്തിറക്കി. പ്രഥ്വിരാജ് സുകുമാരനാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്‌റ്റർ പുറത്തിറക്കിയത്.

മുരളി ഗോപി, ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ് എന്നിവരുമായുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിന്റെ സെക്കൻഡ്‌ലൂക് പോസ്‌റ്റർ ഡിസൈൻ ചെയ്‍തിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ഇന്ദ്രൻസിൻ്റെ കുടുംബ ഫോട്ടോയുടെ മാതൃകയിലുള്ള ഫസ്‌റ്റ്ലൂക് പോസ്‌റ്റർ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ‘കനകരാജ്യം’ എന്ന കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്‌റ്റിക് പശ്‌ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗറാണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌ ‘കനകരാജ്യം’ നിർമിക്കുന്നത്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവഹിക്കുന്നു.

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്‍ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.

kanaka rajyam movie

കലാസംവിധാനം – പ്രദീപ് എംവി, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്‌ണൻ, വസ്‌ത്രാലങ്കാരം – പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻകോട്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – സനു സജീവൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്‌ടർമാർ – ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ: സച്ചിൻ സി, ശബ്‌ദ മിശ്രണം – എംആർ രാജാകൃഷ്‌ണൻ, പിആർഒ – പി ശിവപ്രസാദ്, സ്‌റ്റിൽസ് – അജി മസ്‌കറ്റ് എന്നിവരും കൈകാര്യം ചെയ്യുന്നു.

Most Read: വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE