ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണം; അഭ്യർഥനയുമായി ഇന്ദ്രൻസ്

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് നടൻ ഇന്ദ്രൻസ്. അക്കാദമി ചെയർമാനും സെക്രട്ടറിക്കും ഇന്ദ്രൻസ് ഇ മെയിൽ അയച്ചു.

കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്‌ഥാപനത്തിൽ ഭരണസമിതി അംഗമായി തന്നെ പരിഗണിച്ചതിൽ നന്ദിയുണ്ടെന്ന് ഇന്ദ്രൻസ് പറയുന്നു. വിവിധ സിനിമകളിൽ പ്രവർത്തിക്കുന്നുണ്ട്. ആ സിനിമകളുടെ അണിയറ പ്രവർത്തകരും അഭിനേതാക്കളും കലാസൃഷ്‌ടികൾ അയക്കുമ്പോൾ താൻ സമിതിയിൽ അംഗമായിരുന്ന് പുരസ്‌കാര നിർണയം നടത്തുന്നത് ധാർമികമായി ശരിയല്ലെന്നും ഇന്ദ്രൻസ് പറയുന്നു.

Most Read: മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE