രഞ്‌ജിത്തിനെതിരെ നിരവധി പരാതികൾ, 23ന് ശേഷം തീരുമാനം; മന്ത്രി സജി ചെറിയാൻ

ചലച്ചിത്ര അക്കാദമിയിൽ ഭരണസമിതി അംഗങ്ങൾ സമാന്തര യോഗം ചേർന്നില്ലെന്നായിരുന്നു അക്കാദമി ചെയർമാൻ രഞ്‌ജിത്തിന്റെ വാദം. എന്നാൽ, ഒമ്പത് കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത സമാന്തയോഗം തീരുമാനങ്ങൾ എടുത്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

By Trainee Reporter, Malabar News
saji cheriyan and ranjith
Ajwa Travels

ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്തിനെതിരെ ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. രഞ്‌ജിത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഈ മാസം 23ന് ശേഷം തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ് ആലപ്പുഴയിൽ എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

‘ആരെയും വ്യക്‌തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല. താനാരെയും വ്യക്‌തിപരമായി പരിഹസിക്കാറില്ല. രഞ്‌ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്‌ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്‌തിപരമായ തർക്കങ്ങളാണ് ഉണ്ടായത്. 23ന് ശേഷം ഇക്കാര്യത്തിൽ നടപടി എടുക്കും. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ല’- മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ചലച്ചിത്ര അക്കാദമിയിൽ ഭരണസമിതി അംഗങ്ങൾ സമാന്തര യോഗം ചേർന്നില്ലെന്നായിരുന്നു അക്കാദമി ചെയർമാൻ രഞ്‌ജിത്തിന്റെ വാദം. എന്നാൽ, ഒമ്പത് കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത സമാന്തയോഗം തീരുമാനങ്ങൾ എടുത്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ രഞ്‌ജിത്തിന്റെ വാദം പൊളിയുകയാണ്. ഇതോടെ ചലച്ചിത്ര അക്കാദമിയിൽ ചെയർമാൻ രഞ്‌ജിത്തും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ പോര് പരസ്യമായിരിക്കുകയാണ്.

താൻ രാജിവെക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെ ഭരണസമിതി അംഗങ്ങൾ വിമത യോഗം ചേർന്നിട്ടില്ലെന്നും രഞ്‌ജിത്ത്‌ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ കടുത്ത നിലപാട് പരസ്യമാക്കി കൗൺസിൽ അംഗങ്ങൾ രംഗത്തെത്തിയത്. ഒമ്പത് പേർ യോഗം ചേർന്ന് രഞ്‌ജിത്തിനെതിരെ സർക്കാരിന് കത്തയച്ചതായി സ്‌ഥിരീകരിച്ച ഇവർ, രഞ്‌ജിത്ത്‌ മാടമ്പി നിലപാട് തിരുത്തുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നും തുറന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് 15 അംഗ എക്‌സിക്യൂട്ടീവ് കൗൺസിലിലെ ഒമ്പത് അംഗങ്ങൾ യോഗം ചേർന്ന് രഞ്‌ജിത്തിനെതിരേ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചത്.

Most Read| ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE