ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമ നിർമാണം നടത്തും

By Desk Reporter, Malabar News
Center to regulate digital media; Legislation will be made
Ajwa Travels

ന്യൂഡെൽഹി: ഡിജിറ്റൽ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമ നിർമാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്‌ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിയമം വരുന്നതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഡിജിറ്റല്‍ മീഡിയകള്‍ക്ക് പ്രസ് ആന്‍ഡ് പിരിയോഡിക്കല്‍സ് ബില്‍ പ്രകാരം ശിക്ഷ ഏര്‍പ്പെടുത്തും. പത്രങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ മീഡിയകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. വാര്‍ത്തകള്‍ പങ്കുവെക്കുന്ന ഏത് ഇലക്‌ട്രോണിക് മീഡിയകള്‍ക്കും ബില്‍ ബാധകമാകും.

ബില്‍ ഇതുവരെ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചിട്ടില്ല. വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ച് പാസാക്കി എടുക്കാനാണ് കേന്ദ്ര നീക്കം. നിലവില്‍ പത്രങ്ങളും മറ്റും രജിസ്‌റ്റര്‍ ചെയ്യുന്ന രജിസ്‌റ്റര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സിന് പകരം പ്രസ് രജിസ്‌റ്റര്‍ ഓഫ് ഇന്ത്യ സ്‌ഥാപിക്കാനും ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌. 2019ല്‍ രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ബില്ലിന്റെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചിരുന്നു.

Most Read:  അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഒഴിവാക്കും; ബദൽ നീക്കം വേഗത്തിലാക്കി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE