സ്വാതന്ത്ര്യസമര നേതാക്കളെ തഴയൽ; ജനാധിപത്യത്തിലുള്ള അസഹിഷ്‌ണുത -എസ്‌എസ്‌എഫ്

By Desk Reporter, Malabar News
Vaariyamkunnan and Ali Musliyar
Ajwa Travels

മലപ്പുറം: രാജ്യം പൊരുതിനേടിയജനാധിപത്യ സ്വാതന്ത്ര്യത്തിൽ അസഹിഷ്‌ണുത ഉള്ളവരാണ് സ്വാതന്ത്രസമര പോരാട്ടങ്ങളെ വംശീയതയായി ചിത്രീകരിച്ചും സമരനായകരെ ചരിത്ര പുസ്‌തകങ്ങളിൽ നിന്നും ഒഴിവാക്കിയും യാഥാർഥ്യങ്ങളെ ഭയത്തോടെ കാണുന്നതെന്ന് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു.

സെപ്റ്റംബർ 11, 12 തീയതികളിൽ നടക്കുന്ന മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചാ സംഗമത്തിലായിരുന്നു പ്രസ്‌താവന. ‘മാപ്പിളപ്പാട്ടിന്റെ വേരുകൾ എന്നതായിരുന്നു ചർച്ചാസംഗമ വിഷയം.

തികഞ്ഞ ആത്‌മീയ മൂല്യങ്ങളിലും രാജ്യസ്‌നേഹത്തിലും പിറവിയെടുത്തതാണ് മാപ്പിളപ്പാട്ടുകൾ. രാഷ്‌ട്രത്തിനു വേണ്ടി ആത്‌മാർപ്പണം നടത്തിയവരുടെ പ്രചോദക ഗീതമായി മാപ്പിളപ്പാട്ടുകൾ അടയാളപ്പെടുത്തുന്നുണ്ട്. സമര ചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമായ മാപ്പിളപ്പാട്ടുകളെ കൂടുതൽ പഠനവിധേയമാക്കണം‘ – ചർച്ച സംഗമം ചൂണ്ടിക്കാട്ടി.

സികെ ശാക്കിർ സിദ്ധീഖി അധ്യക്ഷത വഹിച്ചു. സികെ ശക്കീർ അരിമ്പ്ര, അഷ്റഫ് സഖാഫി പുന്നത്ത്, മുസ്‌തഫ മുക്കുട്, കെ തജ്‌മൽ ഹുസൈൻ, വിഎം സൽമാൻ സിദ്ധീഖി, അനസ് കാരിപ്പറമ്പ്, ടിഎം ശുഹൈബ്, സഫ്‌വാൻ മുതീരി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

Most Read: ദേശീയ ചിഹ്‌നങ്ങളെ അപമാനിക്കുന്ന ബിജെപിയുടെ നീക്കം എതിർക്കപ്പെടേണ്ടത്; ബൃന്ദ കാരാട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE