തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല; ഹൈക്കോടതി

By News Desk, Malabar News
High-Court
Ajwa Travels

തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദവിയില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ലെന്ന് ഹൈക്കോടതി. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷ പദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്‌ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; മോക്ക് പോള്‍ നടത്തി

തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലെ സംവരണ രീതികളില്‍ ആക്ഷേപമുള്ള ഇടങ്ങളിലാണ് മാറ്റമുണ്ടാവുക. ഡിവിഷനുകളുടെയും വാര്‍ഡുകളുടെയും കാര്യത്തില്‍ നിലവിലെ സംവരണ രീതിയനുസരിച്ച് തന്നെ തിരഞ്ഞെടുപ്പ് നടക്കും. തുടര്‍ച്ചയായി സംവരണം ഉണ്ടാകുന്നത് പൊതുവിഭാഗങ്ങളുടെ അവകാശത്തെ ഹനിക്കലാണ്. അതിനാല്‍ രണ്ടുതവണയോ അതില്‍ കൂടുതലോ സംവരണം വന്നിരിക്കുന്ന സ്‌ഥലങ്ങളില്‍ വീണ്ടും നറുക്കെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

പട്ടികജാതി, വനിതാ സംവരണം അടക്കമുള്ളവ വന്നതിന് ശേഷം വീണ്ടും സംവരണ സീറ്റ് വന്നതോടെ ആക്ഷേപം ഉണ്ടായതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE