അഭയ കേസ്; സാക്ഷി വിസ്‌താരത്തില്‍ നിന്ന് പ്രതിഭാഗം പിന്‍മാറി

By Syndicated , Malabar News
Sister_Abhaya_Malabar news
Ajwa Travels

തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കേസിലെ സാക്ഷി പിറവം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ വിസ്‌തരിക്കുന്നതില്‍ നിന്നും പ്രതിഭാഗം പിന്‍മാറി. ഈ മാസം 16ന് സാക്ഷിയെ വിസ്‌തരിക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നല്‍കിയതിന് ശേഷമാണ് പ്രതിഭാഗത്തിന്റെ പിന്‍മാറ്റം.

പിറവം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ അധികാര പരിധിയില്‍ 2007ല്‍ ആത്‍മഹത്യ ചെയ്‌ത വ്യക്‌തി അഭയയുടെ അമ്മാവനാണെന്ന് സ്‌ഥാപിക്കാന്‍ വേണ്ടിയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ വിസ്‌തരിക്കുവാന്‍ പ്രതിഭാഗം നീക്കം നടത്തിയത്.

എന്നാല്‍ 1992ല്‍ നടന്ന അഭയ കേസുമായി 2007ലെ ആത്‍മഹത്യക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുവാന്‍ എന്ത് രേഖയാണ് കയ്യിലുള്ളതെന്ന് സിബിഐ ജഡ്‌ജി കെ സനല്‍ കുമാര്‍ പ്രതിഭാഗത്തോട് ചോദിച്ചു. ശേഷം സാക്ഷിയെ വിസ്‌തരിക്കുന്നതില്‍ നിന്നും പ്രതിഭാഗം പിന്‍മാറികൊണ്ട് ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. 1992 മാര്‍ച്ച് 27 നാണ് ബിസിഎം കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സിസ്‌റ്റര്‍ അഭയയെ ഹോസ്‌റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Read also: കസ്‌റ്റംസിന് അനുമതി; എം ശിവശങ്കറിനെ 16 ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE